22 December Sunday

കച്ചേരിക്കടവ് അപ്രോച്ച് റോഡ്
നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കച്ചേരിക്കടവ് അപ്രോച്ച് റോഡ് നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്
വരന്തരപ്പിള്ളി, മുപ്ലിയം വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം അപ്രോച്ച്‌ റോഡ് നിർമാണം ആരംഭിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 164 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 150 മീറ്റർ ബിഎം ആന്‍ഡ് ബിസി, സൈഡ് കെട്ട്, ഡ്രൈനേജ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top