24 December Tuesday

സ്കൂള്‍ കിച്ചൻ സ്റ്റോര്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ഓപ്പൺ സ്റ്റേജും കിച്ചൺ സ്റ്റോറും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പറപ്പൂക്കര 
ജിവിഎച്ച്എസ്എസ് നന്തിക്കരയിൽ ഓപ്പൺ സ്റ്റേജും കിച്ചൻ സ്റ്റോറും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
പറപ്പൂക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷയായി. പ്രിൻസിപ്പൽ ആർ എസ് ആശാറാണി,  വിഎച്ച്എസ്ഇ പ്രിൻസിപ്പൽ മഞ്ജു കെ മാത്യു,  ഹൈസ്കൂൾ പ്രധാനാധ്യാപിക സമീന തോമസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കാർത്തിക ജയൻ, പറപ്പൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ എം പുഷ്പാകരൻ,  പഞ്ചായത്ത്‌ അംഗങ്ങളായ നന്ദിനി സതീശൻ, രാധാ വിശ്വംഭരൻ, പിടിഎ പ്രസിഡന്റ്  എം കെ അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്ലാനിങ് ഫണ്ട് ഉപയോഗിച്ചാണ് ഓപ്പൺ സ്റ്റേജും കിച്ചൻ സ്റ്റോറും നിർമിച്ചത്. ഉദ്ഘാടന ശേഷം പുതിയ ഓപ്പൺ സ്റ്റേജിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top