19 November Tuesday
ചർച്ച അലസി

ഓട്ടുകമ്പനിത്തൊഴിലാളികളുടെ ബോണസ് തീരുമാനമായില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
തൃശൂർ 
ജില്ലയിലെ ഓട്ടൂകമ്പനിത്തൊഴിലാളികളുടെ ബോണസ് തീരുമാനിക്കുന്നതിനായി ജില്ലാ ലേബർ ഓഫീസർ കെ എസ് സുജിത് വിളിച്ചു ചേർത്ത  ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 
ബോണസ് 20 ശതമാനമായി പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളി പ്രതിനിധികളും  മിനിമം ബോണസായ 8.33 ശതമാനമേ നൽകാനാവൂവെന്ന് ഉടമകളും നിലപാടെടുത്തതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. 29 ന് ജില്ലാ ലേബർ ഓഫീസർ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച്‌ എ വി ചന്ദ്രൻ, (സിഐടിയു ), പി ജി മോഹനൻ, കെ എം അക്ബർ (എഐടിയുസി), പി ഗോപിനാഥൻ (ബിഎംഎസ്), ആന്റോ (ഐഎൻടിയുസി) എന്നിവരും  സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച്‌ സി പി ചന്ദ്രനും ചർച്ചയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top