തൃശൂർ
പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 .38 കോടി രൂപ തട്ടിയ കേസിൽ ഫിനാൻസ് മാനേജർ അറസ്‌റ്റിൽ. ആമ്പല്ലൂര്‍ വട്ടണാത്ര തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ടി യു വിഷ്ണുപ്രസാദ് (30) ആണ് പിടിയിലായത്.
2022 നവംബര്‍ ഒന്നുമുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജരായി ജോലിചെയ്തുവരവേ സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ ജി എസ് ടി , ഇംൻകം ടാക്സ് പി ഇ , ഇ എസ് ഐ / ടി ഡി എസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ ഓഡിറ്റിങ് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..