27 December Friday

കെജിഎപിഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കെജിഎപിഎ സംസ്ഥാന സമ്മേളനത്തിൽ വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്‌ടപെട്ടവർക്കായി അനുസ്മരണ ജ്വാല തെളിക്കുന്നു

തൃശൂർ
കേരള ഗവൺമെന്റ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷന്റെ 38ാമത്‌ സംസ്ഥാന സമ്മേളനം  ആരംഭിച്ചു. വയനാട്  ദുരന്തത്തിൽ മരിച്ചവർക്ക്‌   ആദരാഞ്ജലി അർപ്പിച്ച്  അനുസ്മരണ ജ്വാല തെളിയിച്ചു. സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് കെ വി സാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ഡി സേവ്യർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ദിപു വി ദിവാകർ, ട്രഷറർ എ ആർ ഹാഷിം, എം അരുൺ, വി പി വിമൽ രാജ്, ബി എസ് അരുൺ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് തുടങ്ങുന്ന പൊതുസമ്മേളനം  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top