തൃശൂർ
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ‘ആസ്പയർ 2023' മെഗാ തൊഴിൽ മേള 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി 24.
മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി പങ്കെടുക്കും.
ഐടി, കൊമേഴ്സ്, ബാങ്കിങ് ആൻഡ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്എസ്എൽസി മുതൽ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഉദ്യോഗാർഥികൾ അസാപ് കേരളയുടെ വെബ്‌സൈറ്റിൽ നിന്നും രജിസ്ട്രേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് നൽകണം. https://asapkerala.gov.in/welcome-to-aspire-2023-irinjalaku-da/ എന്ന ലിങ്കിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..