26 December Thursday

ഇറ്റ്‌ഫോക്ക് 2024: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
തൃശൂർ
കേരള സംഗീത നാടക അക്കാദമി  നടത്തുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള (ഇറ്റ്‌ഫോക്ക്) ഒരുക്കങ്ങൾ ആരംഭിച്ചു.  2024 ഫെബ്രുവരിയിൽ നടക്കുന്ന  നാടകോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇറ്റ്ഫോക്കിന്റെ വെബ്സൈറ്റായ https://theatrefestivalkerala.com  ൽ  അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്.  നാടകത്തെയും നാടകസംഘത്തെയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നൽകണം. പൂർണവിവരങ്ങൾ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  നവംബർ 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് mailitfok@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 8593886482.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top