23 December Monday

ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
പീച്ചി
 റോഡരികിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നതിനിടെ  സ്‌കൂട്ടർ ഇടിച്ച് യുവാവിന്  പരിക്കേറ്റു. വിലങ്ങന്നൂർ അമ്പലക്കുന്ന് സ്വദേശി വള്ളാംകോട്ട് മെബി (30)നാണ് പരിക്കേറ്റത്. 
ഇയാളെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഞായർ വൈകിട്ട്  5.30 ഓടു കൂടി പീച്ചി പൊടിപ്പാറ ട്രാൻസ്‌ഫോർമറിന്റെ മുൻ വശത്തുള്ള ബസ്‌ സ്‌റ്റോപ്പിന് സമീപം  ബൈക്കിൽ ഇരിക്കുകയായിരുന്ന  മെബിനെ നിയന്ത്രണം വിട്ട് വന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 
അപകടത്തിൽ തെറിച്ചു വീണ മെബിന്റെ തലയ്‌ക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്.  മെബിനെ ആദ്യം പീച്ചിസ്  ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട്  ദയഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top