23 December Monday

ക്ഷയരോഗ നിവാരണം: സംസ്ഥാന കോളേജ് ടാസ്ക് ഫോഴ്സ് -അമലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
തൃശൂർ
ക്ഷയരോഗ നിവാരണത്തിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളുടെ ടാസ്ക് ഫോഴ്സ് മീറ്റിങ്  അമല മെഡിക്കൽ  കോളേജിൽ  നടത്തുമെന്ന്‌  ജോ. ഡയറക്ടർ   ഫാ. ഡെൽജോ പുത്തൂർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. രോഗ നിയന്ത്രണ സംവിധാനത്തിൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം വിലയിരുത്തുക,  ചികിത്സാ ക്രമത്തിൽ പുതിയ മാർഗ നിർദേശങ്ങൾ നൽകുക എന്നിവയാണ്‌  ടാസ്‌ക്‌ ഫോഴ്‌സ്‌ ലക്ഷ്യം.   കലക്ടർ  അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.   ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ കോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തും.  വാർത്താ സമ്മേളനത്തിൽ സംസ്ഥാന ടി ബി ഓഫീസർ  ഡോ. രാജാറാം,    ഡോ. സി ആർ സാജു,  ഡോ. അജയ് രാജൻ,   ജോസഫ് വർഗീസ്  എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top