22 December Sunday

കൂര്‍ക്കഞ്ചേരി റോഡ് കോണ്‍ക്രീറ്റിങ്: ആദ്യഘട്ടം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
തൃശൂർ
കോർപറേഷൻ 10 കോടി  ചെലവിൽ പുനർനിർമിക്കുന്ന കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെ റോഡിന്റെ   കോൺക്രീറ്റിങ്‌  പ്രവൃത്തി ഒന്നാംഘട്ടം പൂർത്തീകരിച്ചു.  രണ്ടാം ഘട്ടമായി  ചൊവ്വാഴ്‌ച മുതൽ  കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം കോൺക്രീറ്റിങ്‌  ആരംഭിക്കും.  
   അതിനാൽ  ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. വാഹനങ്ങൾ  കണ്ണംകുളങ്ങര വഴിയും നെടുപുഴ വഴിയും   നഗരത്തിലേയ്ക്ക് പ്രവേശിച്ച്‌  തിരിച്ചുപോകണം.  ഈ പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന്‌ മേയർ എം കെ വർഗീസ്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top