27 October Sunday
ചാലക്കുടി ഇൻഡോര്‍ സ്റ്റേഡിയം

നിർമാണ പ്രവൃത്തികൾ 
അവസാനഘട്ടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ചാലക്കുടി ഇൻഡോര്‍ സ്റ്റേഡിയം

ചാലക്കുടി
കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന്റെ  പ്രവൃത്തികൾ പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ ഫണ്ട്‌ അനുവദിച്ചതോടെയാണ്‌ വുഡ് ഫ്ലോറിങ്‌ അടക്കമുള്ള പ്രവൃത്തികൾ ആരംഭിച്ചത്‌. ഇഴജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായി മാറിയിരുന്ന സ്റ്റേഡിയം ഇതോടെ പുതുപുത്തനാകും.
    നഗരസഭയിൽ കഴിഞ്ഞ എൽഡിഎഫ്  ഭരണസമിതിയുടെ കാലത്താണ് എംഎൽഎ ആയിരുന്ന ബി ഡി ദേവസി മുൻകൈയെടുത്ത് 10 കോടി ചെലവിൽ സ്റ്റേഡിയ നിർമാണം പൂർത്തീകരിച്ചത്. കായിക മന്ത്രിയായിരുന്ന ഇ പി ജയരാജൻ സ്റ്റേഡിയം കായിക പ്രേമികൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. സ്റ്റേഡിയം നഗരസഭയ്‌ക്ക് കൈമാറുമ്പോൾ വുഡ് ഫ്ലോറിങ്, പെയിന്റിങ്, ഇലക്ട്രിക്കൽ തുടങ്ങിയ ചെറിയ പ്രവൃത്തികളാണ് അവശേഷിച്ചിരുന്നത്. എന്നാൽ പുതിയതായി സ്ഥാനമേറ്റ യുഡിഎഫ്‌ ഭരണസമിതി ഇത്‌ പൂർത്തിയാക്കാൻ തയ്യാറായില്ല.    സനീഷ്‌കുമാർ ജോസഫ് എംഎൽഎയും അനുകൂല നടപടിയെടുത്തില്ല. സ്റ്റേഡിയത്തിലെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് സംഘടനകളുടെയും കായിക പ്രേമികളുടെയും നേതൃത്വത്തിൽ നിരവധി സമരങ്ങളും നടന്നിരുന്നു. ജനങ്ങളുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് കായിക വകുപ്പ് മുഖേന 1.27  കോടി രൂപ അനുവദിച്ചു. തുടർന്നാണ് അവശേഷിക്കുന്ന പ്രവൃത്തികൾ പുനരാരംഭിച്ചത്.  ക്രിസ്‌മസ് സമ്മാനമായി സ്റ്റേഡിയം തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top