22 October Tuesday

ചേലക്കരയിൽ 
ചൂടേറി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

യു ആർ പ്രദീപ് മാവിൻ ചുവടിൽ വോട്ടർമാരെ കാണാനെത്തിയപ്പോൾ

ചേലക്കര
സ്ഥാനാർഥികൾ അണിനിരന്നതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന്‌ ചൂടുപിടിച്ചു. എൽഡിഎഫ്‌, യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികൾ  പര്യടന തിരക്കിലാണ്‌. യു ആർ പ്രദീപാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. രമ്യ ഹരിദാസ്‌ യുഡിഎഫ്‌ സ്ഥാനാർഥിയും കെ ബാലകൃഷ്‌ണൻ എൻഡിഎ  സ്ഥാനാർഥിയുമാണ്‌. എൻ കെ സുധീറാണ്‌ പി വി അൻവർ നേതൃത്വം നൽകുന്ന ഡിഎംകെ സ്ഥാനാർഥി. ആദ്യഘട്ടത്തിൽ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർഥിക്കുകയാണ്‌ സ്ഥാനാർഥികൾ.
 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ്‌ പര്യടനം. റോഡ്‌ഷോയുമുണ്ട്‌.  മുന്നണികൾ മണ്ഡലം കൺവൻഷനിലേക്ക്‌ കടന്നു. എൽഡിഎഫ്‌  തെരഞ്ഞെടുപ്പ്‌ കൺവൻഷൻ 25ന്‌ രാവിലെ 10ന്‌ ചേലക്കര മേപ്പാടത്ത്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 26 മുതൽ മേഖലാ കൺവൻഷൻ ആരംഭിക്കും. 
യുഡിഎഫ്‌  മണ്ഡലം കൺവൻഷൻ  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ , മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌  സാദിഖലി ശിഹാബ്‌ തങ്ങൾ,  എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌ മുൻഷി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മൂന്ന്‌ മുന്നണികളുടെയും കൂടുതൽ നേതാക്കൾ മണ്ഡലത്തിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top