23 December Monday

ചരിത്ര മുഹൂര്‍ത്തങ്ങളുടെ 
ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
തൃശൂർ
ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരത്തേക്കു പോകാൻ  റെയിൽവേ സ്റ്റേഷനിൽ സകുടുംബം ട്രെയിൻ കാത്തുനിൽക്കുന്ന ഇ എം എസ്, പത്നി കല്യാണിക്കുട്ടിയമ്മയുടെ വേർപാടിൽ മനംനൊന്ത് കരയുന്ന  ലീഡർ കെ കരുണാകരനെ  സാന്ത്വനിപ്പിക്കുന്ന മകൻ മുരളീധരൻ... കാണാം ചരിത്ര വാർത്താചിത്രങ്ങൾ. 
സീനിയർ ജേണലിസ്റ്റ്‌സ് ഫോറം കേരള 12–-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെള്ളിയാഴ്‌ച ആരംഭിക്കുന്ന "ബ്രില്യന്റ് ഫ്ലാഷസ്'  ന്യൂസ് ഫോട്ടോ പ്രദർശനത്തിലേതാണ് ഈ ചിത്രങ്ങൾ. 67 ന്യൂസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ  ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഫോട്ടോ പ്രദർശനം വൈകിട്ട്‌  നാലിന്   കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും.  
സമ്മേളനത്തിന്റെ ഭാഗമായ  മീഡിയാ സെമിനാർ ശനിയാഴ്ച പകൽ 2.30ന്‌ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌  അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top