തൃശൂർ
കേന്ദ്രസർക്കാരും എൽഐസി മാനേജ്‌മെന്റും ഐആർഡിഎയും നടപ്പാക്കുന്ന ദ്രോഹനയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ തൃശൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
ഡിവിഷൻ പ്രസിഡന്റ് വി പ്രഭാകരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ, വർക്കിങ് പ്രസിഡന്റ് സി ചന്ദ്രൻ, എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ സെക്രട്ടറി ദീപക് വിശ്വനാഥൻ, എൻഐഎഫ്‌ഡബ്ല്യുഐ ഡിവിഷൻ സെക്രട്ടറി വി എ ബാലു, ഇ ബാലകൃഷ്‌ണൻ, പി പി പത്മിനി, ടി എസ് ഷെനിൽ, എം എസ് മോഹനൻ, കെ സി പോൾസൺ, വത്സൻ മാളിയേക്കൽ, സിജി മോഹൻദാസ്, കെ ആർ മോഹൻ ദാസ്, കെ എൻ രഘുനാഥ്, ടി ചന്ദ്രിക, ഇ ബി മോഹൻലാൽ എന്നിവർ സംസാരിച്ചു.
കമീഷൻ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, 50 വയസ്സിന് മുകളിലുള്ളവർക്ക് പോളിസി നിഷേധിക്കുന്ന നയം തിരുത്തുക, പോളിസി ഉടമകളുടെ വായ്‌പാ പലിശ കുറയ്‌ക്കുക, ബോണസ് വർധിപ്പിക്കുക, പ്രീമിയത്തിന് ഏർപ്പെടുത്തിയ ജിഎസ്‌ടി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് നടന്ന സമരത്തിൽ നൂറുകണക്കിന് ഏജന്റുമാർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..