22 November Friday

ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

 

സ്വന്തം ലേഖകൻ
തൃശൂർ 
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും ചിത്രീകരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മൂന്ന് തട്ടുകളിലായാണ്‌ സുരക്ഷ ഒരുക്കിയിട്ടുള്ളത്‌. കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവ് കാൽനട പ്രദേശമായി കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.  
എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ചേലക്കര മണ്ഡലത്തിന്റെ വരണാധികാരിയായ സർവേ ഡെപ്യൂട്ടി ഡയറക്ടറും പൊലീസ് മേധാവിയും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്‌ച മണ്ഡലത്തിൽ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി  ഹയർ സെക്കൻഡറി സ്‌കൂളിന് ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചു.
 
റാൻഡമൈസേഷൻ 
പൂർത്തിയായി 
വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഡ്യൂട്ടി ഓർഡർ ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള സെന്ററുകളിൽ വെള്ളിയാഴ്‌ച ക്ലാസിനും ശനിയാഴ്‌ച വോട്ടെണ്ണൽ ഡ്യൂട്ടിക്കും എത്തണമെന്ന്‌ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top