22 November Friday

കെഎസ്ആർടിസി തീവ്ര ശുചീകരണ യജ്ഞം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
തൃശൂർ 
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ശുചീകരിക്കും. ഇതിന്റെ ഭാഗമായി ഗുരുവായൂർ ഡിപ്പോ ഹരിത കെഎസ്ആർടിസി സമഗ്ര വികസനപ്രവർത്തനങ്ങൾ നടത്തും. ബാക്കിയുള്ള ആറ്‌ ഡിപ്പോകളിൽ ഒറ്റത്തവണ ശുചീകരണം നടത്തും. ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സിന്റെ അധ്യക്ഷതയിൽ കെഎസ്ആർടിസിയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 
    ഗ്രീസ് കലർന്ന വെള്ളമുൾപ്പെടെയുള്ള മാലിന്യങ്ങൾ ശുചീകരിക്കുന്നതിന്  മാലിന്യ സംസ്കരണ പ്ലാന്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും എയർ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്  ക്ലീൻ കേരള കമ്പനിയുമായി ചേർന്ന്‌ മാസ്‌ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനിച്ചു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലുള്ള കടകളിൽ മാലിന്യം തള്ളുന്നതിന് ജൈവ-–-അജൈവ ബിന്നുകൾ സ്ഥാപിക്കും. ഹരിത കർമ സേനയ്ക്ക് കൃത്യമായി യൂസർ ഫീ കൊടുത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നടപടികൾ വേണമെന്നും നിർദേശം ഉയർന്നു. യോഗത്തിൽ തദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ആൻസൺ ജോസഫ്,  സി ദിദിക, രജനേഷ്  രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top