27 December Friday

"വൃശ്ചികപ്പൂനിലാവേ’ 24ന്‌ വീണ്ടും കേൾക്കാം; വടക്കൻ വീരഗീതങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

 

തൃശൂർ 
ഗീതം സംഗീതം കലാസാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വടക്കൻ വീരചരിത്രസിനിമകളിലെ പാട്ടുകൾ കോർത്തിണക്കി "വൃശ്ചികപ്പൂനിലാവേ’ സംഗീതസന്ധ്യ ഒരുക്കും. കുഞ്ചാക്കോ, അപ്പച്ചൻ, ഹരിഹരൻ എന്നിവർ സംവിധാനം ചെയ്‌ത ഉണ്ണിയാർച്ച മുതൽ വടക്കൻ വീരഗാഥവരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയാണ്‌ സംഗീത സന്ധ്യ. പാട്ടിനൊപ്പം ചരിത്രവും സിനിമാരംഗങ്ങളും വിവരിക്കും. 
ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജണൽ തിയറ്ററിൽ കവിയും ഗാനരചയിതാവുമായ  വയലാർ ശരത്‌ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. ഗീതം സംഗീതം എട്ടാം വാർഷികം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. 2023 ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയാവും. തുടർന്ന്‌  ജയരാജ്‌ വാര്യർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യയിൽ പിന്നണി ഗായകരായ പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ, എടപ്പാൾ വിശ്വനാഥൻ, റീന മുരളി, ഇന്ദുലേഖ വാര്യർ, ശ്രീരേഖ, സംയുക്ത, നന്ദകൃഷ്‌ണ എന്നിവർ ​ഗാനങ്ങൾ ആലപിക്കും. 
ജയരാജ് വാരിയർ, പ്രസിഡന്റ്‌ മുഹമ്മദ് റഷീദ്‌, സെക്രട്ടറി സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, കെ കെ ശ്രീലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top