19 December Thursday

അർജുനിന്റെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ജില്ലാ ലോറി ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ നടത്തിയ ധർണ മോട്ടോർ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി 
സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ഉത്തര കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനിന്റെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  ജില്ല ലോറി ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ധർണ നടത്തി. കോർപറേഷൻ ഓഫീസ് പരിസരത്ത് നടത്തിയ ധർണ മോട്ടോർ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പി എ സിദ്ധിക്ക്, കെ വി ഹരിദാസ്, കെ ജെ സ്റ്റാലിൻ, കെ ഒ തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top