22 December Sunday

മീൻപിടിത്ത ബോട്ട് 
ചുഴലിക്കാറ്റിൽപ്പെട്ടു, 
തൊഴിലാളികള്‍ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

മുനക്കക്കടവ് കടലില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മേല്‍ക്കൂര പറന്നുപോയ ബോട്ട് ഹാര്‍ബറില്‍ എത്തിച്ചപ്പോള്‍

ചാവക്കാട്
മുനക്കക്കടവ് അഴിമുഖത്ത്  മീൻപിടിക്കാൻ കടലിൽ പോയ ബോട്ട്  ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു. 40 തൊഴിലാളികൾ രക്ഷപ്പെട്ടത് സാഹസികമായി. ബോട്ടിന്റെ മേൽക്കൂരയും പറന്നുപോയി. 
തിങ്കൾ രാവിലെ ആറിന്  മുനക്കക്കടവ് ഹാർബറിൽനിന്നും മീൻപിടിത്തതിന്‌ പോയ  ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥതയിലുള്ള അപ്പുമാർ -3 എന്ന ബോട്ടാണ്  അപകടത്തിൽപ്പെട്ടത്. 
മീൻപിടിത്തം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ പകൽ ഒന്നരയോടെയാണ്‌ ചുഴലിക്കാറ്റിൽ അകപ്പെട്ടത്. ഉലച്ചിലിനിടെ ബോട്ടിലുണ്ടായിരുന്ന കയറിലും മറ്റും പിടിച്ചാണ്‌ തൊഴിലാളികൾ രക്ഷപ്പെട്ടത്. ഒരു ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു. ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ  ശക്തമായ കാറ്റിൽ പരസ്പരം ഇടിച്ച്‌ കേടുപാട്‌ സംഭവിച്ചെന്ന്‌ മറ്റു ബോട്ട് ഉടമകളും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top