22 December Sunday

ഓടിക്കൊണ്ടിരുന്ന ബസിന്റെ 
ചില്ല്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തെങ്ങിൻ പട്ട വന്നടിച്ച് ബസിന്റെ ചില്ല് തകർന്ന നിലയിൽ

മണലൂർ
മിന്നൽ ചുഴലിയിൽ തെങ്ങിന്റെ പട്ട ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക്‌ വീണു.  ബസിന്റെ മുൻവശത്തെ ചില്ല് തകർന്ന്‌ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ മണലൂർ പൂക്കാട്ട് വീട്ടിൽ രാഹുലി (29)നാണ്‌ കൈയിലും കാലിലും പരിക്കേറ്റത്‌. 
അപകടത്തെത്തുടർന്ന്‌ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർ കരുതൽ കാണിച്ചതിനാൽ യാത്രക്കാർക്ക്‌ പരിക്കേറ്റില്ല. തിങ്കൾ പകൽ 12.45 നായിരുന്നു സംഭവം. 
തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന നിർമാല്യം ബസാണ് മരിയ ഓഡിറ്റോറിയത്തിന് സമീപം അപകടത്തിൽപ്പെട്ടത്. റോഡരികിലെ തെങ്ങിൽനിന്നും പട്ട ബസിന്റെ മുൻവശത്ത് വന്നടിക്കുകയായിരുന്നു. മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top