05 November Tuesday

കാലാവസ്ഥാ -വിദഗ്‌ധരെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

പുതുക്കാട്‌, കൊടകര മേഖലയിൽ മിന്നൽ ചുഴലിയുണ്ടായ പ്രദേശം സന്ദർശിച്ച കാലാവസ്ഥാ വിദഗ്ധർ സി സോമൻ, എൽഫിൻ ആൻഡ്രൂസ് എന്നിവർ കെ കെ രാമചന്ദ്രൻ എംഎൽഎയുമായി സംസാരിക്കുന്നു

വരന്തരപ്പിള്ളി 
പുതുക്കാട്, കൊടകര പഞ്ചായത്തുകളിൽ ഞായറാഴ്‌ച മിന്നൽ ചുഴലി നാശം വിതച്ച  പ്രദേശങ്ങൾ  രണ്ടംഗ കാലാവസ്ഥാ വിദഗ്‌ധ സംഘം സന്ദർശിച്ചു. 
കൊച്ചി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സി സോമൻ, എൽഫിൻ ആൻഡ്രൂസ്‌ എന്നിവരാണ്‌ തിങ്കളാഴ്ച രാവിലെ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ, കുണ്ടുകടവ്, വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്ദിപുലം എന്നിവിടങ്ങളിലെത്തിയത്‌. പ്രദേശവാസികളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു.  
ഇത്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കൈമാറും. ഡൽഹി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സഹായത്തോടെ  വിവരങ്ങൾ പഠിച്ച് വിലയിരുത്തി പൊതുജനങ്ങളെ അറിയിക്കുമെന്ന്‌ പറഞ്ഞു. 
കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി എസ് പ്രിൻസ്, വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അജിത സുധാകരൻ, കെ എം ബാബുരാജ് എന്നിവരും സംഘത്തിന്റെ കൂടെയുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top