മുല്ലശേരി
പഞ്ചായത്തിലെ അക്ഷര കുടുംബശ്രീയുടെ ഗ്രാമശ്രീ നേതൃത്വത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ, ശ്രീജ ദാസൻ, ഷീബ ബാലകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ മണൽ പുഴ, ഏലമുത, കരിമ്പാടം, പൊണ്ണമുത, സൊസൈറ്റി പടവ്. എന്നിവിടങ്ങളിലായി 20 ഏക്കർ നെൽപ്പാടത്ത് കൃഷിയിറക്കാൻ ഒരുങ്ങുന്നു. വെള്ളമിറങ്ങിയതോടെ പാഴ്‌ചെടികളും മറ്റുംമാറ്റി വരമ്പു വച്ച് ഓരോ പാടങ്ങളും വേർതിരിച്ച് വിത്തിടാൻ തയ്യാറാക്കി കഴിഞ്ഞു. 16 വർഷമായി ഇവർ ഈ പ്രവർത്തനം തുടരുന്നു.
20 ഏക്കറോളം പാടം പാട്ടത്തിനെടുത്താണ് ഇവർ കൃഷി നടത്തിവരുന്നത്. 16 വർഷത്തെ കഠിനധ്വാനത്തിലൂടെ സമ്പാദിച്ചതുകയും കുടുംബശ്രീ സംഘകൃഷി ലോണുകളും വ്യക്തി വായ്പകളും ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി പൊണ്ണമുത കോൾ പാടശേഖരത്തിൽ 25 പറയ്‌ക്ക് കോൾ നിലം മൂവർ സംഘം സ്വന്തമാക്കിയിരുന്നു. കഠിന പരിശ്രമത്തിലൂടെ ഇതിനകം വായ്പകളും കടങ്ങളുമൊക്കെ വീട്ടി. വരമ്പ് വയ്ക്കാനും മരുന്ന് തെളിക്കാനും മാത്രമാണ് ഇവർ പുറത്തുനിന്നും ആളുകളെ ജോലിക്കായി വിളിക്കുന്നത്. ബാക്കിയുള്ള എല്ലാ ജോലികളും ഈ മൂവർ സംഘമാണ് നിർവഹിക്കുന്നത്. ഉമ വിത്താണ് ഇവർ ഇറക്കുന്നത്. ഞാറ്റടിക്ക് വേണ്ടി വിത്തിട്ട് തുടങ്ങി. കഴിഞ്ഞ 16 വർഷവും 20 ഏക്കർ കോൾപ്പാടത്ത് നൂറുമേനി വിളവെടുത്താണ് ഈ പെൺസംഘം കരുത്ത് കാണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..