ഇരിങ്ങാലക്കുട
കൈകൊട്ടിക്കളി കലാചാര്യ അണിമംഗലത്ത് സാവിത്രി അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം ‘പുരാവ്യത്തം ' യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡില്‍ ഇടം നേടി. തുടർച്ചയായി 19 മണിക്കൂര്‍ 48 മിനിറ്റ് കൈകൊട്ടിക്കളി അവതരിപ്പിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കൈകൊട്ടിക്കളി സംഘങ്ങള്‍ പങ്കാളികളായി. അപൂര്‍വവും പ്രചാരത്തില്‍ കുറവുമായ പാട്ടുകളെയും, ഭഗവത് കീര്‍ത്തനങ്ങളെയും ഉള്‍പ്പെടുത്തിയായിരുന്നു അവതരണം. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുടയിലെ മുത്തശ്ശിമാരും അമ്മമാരും ഓണവും തിരുവാതിരയും പോലുള്ള ആഘോഷങ്ങളില്‍ പാടിക്കളിച്ചിരുന്ന 37 പുരാണ കഥാഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന മൂന്നൂറിലധികം വ്യത്തപ്പാട്ടുകളാണ് ചടങ്ങില്‍ പുനരാവിഷ്‌കരിക്കപ്പെട്ടത്. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ് റെക്കോഡ് പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..