26 December Thursday

കടലിൽ കുടുങ്ങിയ 
18 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കൊടുങ്ങല്ലൂർ
എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ 18 മത്സ്യത്തൊഴിലാളികൾക്ക്‌ രക്ഷകരായി ഫിഷറീസ് സേനാംഗങ്ങൾ. ആഴക്കടലിൽ മീൻപിടുത്തതിന് പോയ ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള അൽഫോൺസ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ്‌ കടലിൽ കുടുങ്ങിയത്‌. 
അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെവച്ച്‌ എൻജിൻ തകരാറിലാവുകയായിരുന്നു. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് റെസ്ക്യൂ ബോട്ട് പുറപ്പെട്ട്‌  18 തൊഴിലാളികളെയും കരയിലെത്തിച്ചു. 
മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ്‌ വിജിലൻസ് ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽ കുമാർ, വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ കെ ബി ഷിഹാബ്, കെ എം അൻസാർ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top