03 December Tuesday

റോഡിൽ ഒറ്റയാൻ ഇറങ്ങിയത്
ഭീതി പരത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
വരന്തരപ്പിള്ളി 
 പാലപ്പിള്ളിയിൽ റോഡിൽ ഒറ്റയാൻ ഇറങ്ങിയത്  ഭീതി പരത്തി. പിള്ളത്തോട് ഭാഗത്താണ് അരമണിക്കൂറോളം ആന  നിലയുറപ്പിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 
സമീപത്തെ തോട്ടത്തിലൂടെ എത്തിയ ആന ഗതാഗത തടസ്സം സൃഷ്ടിച്ചാണ് റോഡിൽ നിന്നത്. വാഹനങ്ങൾ റോഡിൽ കുടുങ്ങി. അവധി ദിവസമായതിനാൽ ചിമ്മിനി ഡാം സന്ദർശനത്തിനെത്തിയവരുൾപ്പടെ റോഡിൽ കുടുങ്ങി. 
അര മണിക്കൂറോളം ആശങ്ക പരത്തിയ ആന തോട്ടത്തിലേക്ക് പോയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. രണ്ട് ദിവസം മുമ്പ്‌ കുണ്ടായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കൂട്ടം തെറ്റിയ കാട്ടാനകൾ പാലപ്പിള്ളി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top