26 December Thursday

മുല്ലനേഴി അനുസ്‌മരണവും പുരസ്‌കാര വിതരണവും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

മുല്ലനേഴി പുരസ്കാരം ഷീജ വക്കത്തിന് സംവിധായകൻ പ്രിയനന്ദനൻ സമ്മാനിക്കുന്നു

തൃശൂർ 
സാഹിത്യ അക്കാദമിയിൽ മുല്ലനേഴി  അനുസ്‌മരണവും പുരസ്‌കാര വിതരണവും നടന്നു.   മുല്ലനേഴി ഫൗണ്ടേഷൻ പ്രസിഡന്റ്‌ അശോകൻ ചരുവിൽ അധ്യക്ഷനായി. മുല്ലനേഴി പുരസ്കാരം ഷീജ വക്കത്തിന്  സംവിധായകൻ  പ്രിയനന്ദനൻ സമ്മാനിച്ചു. വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരങ്ങൾ ഡോ. കാവുമ്പായി ബാലകൃഷ്ണനും  കെ ഉണ്ണികൃഷ്‌ണനും ചേർന്ന്‌ സമ്മാനിച്ചു. 
 കെ ആർ ദർശന പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി.  അഡ്വ. വി ഡി പ്രേംപ്രസാദ്‌ പ്രശസ്‌തിപത്രം അവതരിപ്പിച്ചു. അവിണിശേരി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ ശശിധരൻ പുരസ്‌കാരത്തുക കൈമാറി.  ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സി രാവുണ്ണി,   കോമ്രേഡ്‌ ജയൻ എന്നിവർ സംസാരിച്ചു. 
ഭദ്ര ഹരി (എസ്‌വിവി എച്ച്എസ്എസ് താമരക്കുടി, കൊല്ലം),  ശ്രാവൺ കെ ജിനു (ഗവ. എൽപിഎസ് ചെറുവട്ടൂർ, എറണാകുളം), എ ദർശന  (ഗവ. എച്ച്എസ്എസ് വാടാനംകുറുശി, പാലക്കാട്), ശിവദ കൂക്കൾ (ഗവ. യുപിഎസ് വേലാശ്വരം, കാസർകോട്‌),  കെ ജി സിജേഷ് ( ഗവ. എച്ച്എസ്എസ് കോട്ടായി, പാലക്കാട്), ശിവാനി കുനിശേരി (സെന്റ്‌ പോൾസ് സെൻട്രൽ സ്കൂൾ, കൊടുവായൂർ, പാലക്കാട്) എന്നിവർക്കാണ്‌   വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരങ്ങൾ  സമ്മാനിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top