ചേർപ്പ്
വിദ്യാരംഭത്തിന് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച പുലർച്ചെ നാലുമുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. വൈകിട്ടും തുടരും. തിരുവുള്ളക്കാവ് വാര്യത്തെ ടി വി ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം പേർ നേതൃത്വം നൽകും. പൊലീസും വളണ്ടിയർമാരും
ക്രമസമാധന നിയന്ത്രണങ്ങൾക്ക് സജ്ജമായിക്കഴിഞ്ഞു. മഹാനവമി ദിവസമായ തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രസന്നിധിയിൽ പെരുമ്പിള്ളിശേരി സെന്റർ കാവടിസമാജം, പെരുമ്പിള്ളിശേരി യുവജന സംഘം, ശ്രീ ധർമശാസ്താ കാവടിസംഘം മാര്യാദമൂല, പൂച്ചിന്നിപ്പാടം ശ്രീ ബലരാമ കാവടിസമാജം, ചൊവ്വൂർ സൗഹൃദ കാവടിസമാജം എന്നീ സംഘങ്ങളുടെ കാവടിയാട്ടം ഉണ്ടാകും.
പൂജവയ്‌പ് ദിവസമായ ഞായറാഴ്ച ക്ഷേത്രത്തിൽ കുട്ടികളടക്കം നിരവധി പേർ പുസ്തകങ്ങൾ പൂജ വയ്ക്കാനെത്തി. മേൽശാന്തി രമേശൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെമുതൽ കൈകൊട്ടിക്കളി, വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 6.30ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..