22 December Sunday

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

എൽഡിഎഫ്‌ ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചേലക്കര 
എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ  പ്രചാരണത്തിനായുള്ള ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി  ഉദ്ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്  അധ്യക്ഷനായി. 
 സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം   പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി സി ആർ വത്സൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ചാമക്കാല, നാഷണൽ ലീഗ്‌ ജില്ലാ സെക്രട്ടറി  ഷാജി പള്ളം, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്‌, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ബാബു എന്നിവർ സംസാരിച്ചു. ചേലക്കര ടൗണിൽ സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ സുറിയാനി പള്ളിക്ക്‌ സമീപമുള്ള കെട്ടിടത്തിലാണ്‌ ഓഫീസ്‌ തുറന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top