കൊടുങ്ങല്ലൂർ
ജീവിതത്തിലാദ്യമായി കോടതി കയറിയതിന്റെ കൗതുകവും ആകാംക്ഷയും പങ്കിട്ട് വിദ്യാർഥികൾ. കോടതി നടപടിക്രമങ്ങളെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് നിയമ വിദഗ്‌ധർ മറുപടി നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിനായാണ് കുട്ടികൾ കോടതി കയറിയത്. എട്ടു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായാണ് കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയിൽ പരിപാടി നടത്തിയത്. സംവാദം ജില്ലാ ജഡ്ജിയും പോക്സോ കോടതി ജഡ്ജിയുമായ വി വിനിത ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ എസ് ബിനോയ് അധ്യക്ഷനായി. മുൻസിഫ് കെ കാർത്തിക, മജിസ്ട്രേട്ട് ആർ എ ഷെറിൻ, പാനൽ അഡ്വക്കേറ്റ് അബ്ദുൾ ഖാദർ കണ്ണെഴുത്ത്, കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി കെ കെ ശാന്തകുമാരി, ഷിലിൻ ജോഷി എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ അഡ്വ. എ എസ് നീതു, അഭിഭാഷകരായ ടി എസ് ലക്ഷ്മി, വിഷ്ണു വേലായുധൻ, സിഎം നയ്മത്തുള്ള എന്നിവർ സംവാദം നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..