23 December Monday

മികച്ച പിടിഎക്കുള്ള ട്രോഫി ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

മികച്ച എയ്‌ഡഡ് യുപി സ്‌കൂൾ പിടിഎക്കുള്ള ട്രോഫി സെന്റ് മേരീസ് സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

അളഗപ്പനഗർ 
കേരള പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷൻ നൽകുന്ന ബെസ്റ്റ് എയ്‌ഡഡ് യുപി സ്കൂൾ പിടിഎക്കുള്ള ഈ വർഷത്തെ പുരസ്‌കാരം വെണ്ടോർ സെന്റ് മേരീസ് യുപി സ്കൂൾ ഏറ്റുവാങ്ങി. തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് യുപി സ്കൂൾ പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് സനൽ മഞ്ഞളി, എംപിടിഎ പ്രസിഡന്റ് ഡോ. സുകൃത് സോന, സ്കൂൾ ലീഡർ സന സംഗീത് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top