തൃശൂർ
പനി ബാധിച്ച് ചൊവ്വാഴ്‌ച ചികിത്സ തേടിയത് 1040 പേർ. ജില്ലയിൽ അഞ്ച് ദിവസത്തിനിടയിൽ 4,674 പേർക്കാണ് പനി ബാധിച്ചത്. 57 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കോർപറേഷൻ പരിധിയിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോർപറേഷൻ പരിധിയിൽ ഏഴ് പേർക്കും മുല്ലശേരി, നടത്തറ, ചേർപ്പ്, ചൂണ്ടൽ, കുഴൂർ, വരന്തരപ്പിള്ളി, കടങ്ങോട്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌വൺ എൻവൺ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
നിപാ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജാഗ്രതയും പുലർത്തണം. പനി മാറിയാലും മൂന്നുനാലു ദിവസം സമ്പൂർണവിശ്രമം തുടരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..