തൃശൂർ
സംസ്ഥാന സീനിയർ ഷട്ടിൽ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ പവിത്ര നവീൻ, അമൻ സുരേഷ് എന്നിവർക്ക് ഇരട്ട കിരീടം. ഇരുവരും സിംഗിൾസ്, ഡബിൾസ് വിഭാഗത്തിൽ വിജയിച്ചാണ് ഇരട്ട കിരീട നേട്ടം സ്വന്തമാക്കിയത്. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ച്യാമ്പൻഷിപ്പിന്റെ സമ്മാനദാനം എഡിജിപി പി വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. പി ജി ആന്റണി, രാകേഷ് ശേഖർ, ബാബു മേചേരിപ്പിടി, ജോസ് സേവ്യർ, ജോഫി ശേഖർ, എം എൻ ഷാജി എന്നിവർ സംസാരിച്ചു.
വിജയികൾ
വനിതാ സിംഗിൾസ്: പവിത്ര നവീൻ. ഡബിൾസ്: പവിത്ര നീവൻ, നയന ഓസീസ്. പുരുഷ സിംഗിൾസ്: ആദിത്യൻ. പുരുഷ ഡബിൾസ്: രോഹിത്–- എഡ്വിൻജോയ് അണ്ടർ 19 പെൺ: സിംഗിൾസ്–-അക്സ മേരി, ഡബിൾസ്–- മീര എസ് നായർ, കെ എസ് അഞ്ജന. അണ്ടർ 19 ആൺ: സിംഗിൾസ്–- അമൻ സുരേഷ്. ഡബിൾസ്–- അമൻ സുരേഷ്, ജെ കെ വർഗീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..