23 December Monday

പുഴയ്‌ക്കൽ പറക്കും വ്യവസായ പാര്‍ക്കിന്റെ ചിറകില്‍

സി എ പ്രേമചന്ദ്രൻUpdated: Wednesday Jul 24, 2024

ടി വി വിദ്യാരാജൻ, കെ ബി ശ്രീജിത്ത്, ഇ ബി അനീഷ് തുടങ്ങിയവർ പുഴക്കൽ വ്യവസായ പാർക്കിൽ

തൃശൂർ

പുഴയ്‌ക്കൽ വ്യവസായ പാർക്കിലെത്തിയാല്‍ മാലിന്യ സംസ്‌കരണത്തിന്റെ നൂതന മാർഗങ്ങളുമായി  4ആര്‍  ടെക്‌നോളജീസ് കാണാം. പട്ടികജാതി സംരംഭകന്റെ സ്വപ്നങ്ങളാണ്‌ ഇവിടെ ചിറകടിച്ചുയരുന്നത്‌. തൊട്ടപ്പുറത്ത്‌  യുവ സംരംഭകരുടെ  പവർ ഓൺ ഇലക്‌ട്രിക്കൽസ്‌. ആഗസ്‌തിൽ ഇരുപത്‌ സംരംഭങ്ങൾ കൂടി വ്യവസായ പാര്‍ക്കില്‍ തുടങ്ങും. വ്യവസായ മന്ത്രി പി രാജീവിന്റെ പ്രത്യേക ഇടപെടലിലാണ് തടസ്സങ്ങളെല്ലാം മറികടന്ന്‌ പാർക്ക്‌ തുറക്കാൻ വഴി തുറന്നത്‌. പുഴയ്‌ക്കൽ പാടത്ത് 11.41 ഏക്കറിൽ അഞ്ചുഘട്ടങ്ങളിലായി വ്യവസായ സമുച്ചയം നിർമിച്ച്‌ നൽകാനാണ്‌ സർക്കാർ പദ്ധതി. ഇതില്‍ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. സംരംഭകര്‍ക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. പാർക്ക്‌  വലിയ പ്രതീക്ഷയാണെന്ന്‌ 4ആര്‍  ടെക്‌നോളജീസ്‌ ഉടമ  ടി വി വിദ്യാരാജൻ പറഞ്ഞു. നഗരത്തിൽ   വലിയൊരു സൗകര്യമാണ്‌ സർക്കാർ ഒരുക്കിയിട്ടുള്ളത്‌. അടുക്കള മാലിന്യം ഉൾപ്പടെയുള്ള ജനറൽ ഇൻസിനേറ്റർ, ബയോ മെഡിക്കൽ, വ്യവസായ ഇൻസിനേറ്ററുകൾ, ശ്‌മശാനങ്ങൾ എന്നിവ  നിർമിച്ച്‌ ഘടിപ്പിച്ച്‌ നൽകുന്നതാണ്‌ കമ്പനി. 1400 ചതുരശ്ര അടി സ്ഥലമാണ്‌ അനുവദിച്ചത്‌. എല്ലാ  പിന്തുണയും ജില്ലാ വ്യവസായ കേന്ദ്രം നൽകി. സ്ഥല വാടകയും  വൈദ്യുതി  ചെലവും  കുറവാണ്‌. ഉപഭോക്താക്കൾക്കും തൊഴിലാളികൾക്കും എത്തിച്ചേരാനും  എളുപ്പമാണ്‌. വെള്ളവുമുണ്ട്‌. ഫെസിലിറ്റേഷൻ സെന്റർ  തുറക്കുന്നതോടെ വിപണനത്തിന്‌ സൗകര്യപ്രദമാവും. 
നഗരത്തിൽ സംരംഭം  തുടങ്ങിയതോടെ   വിജയ  പ്രതീക്ഷയിലാണെന്ന്‌ പവർ ഓൺ ഇലക്‌ട്രിക്കൽസ്‌ അസോസിയേറ്റ്‌  ഉടമകളായ കെ ബി ശ്രീജിത്ത്‌,  ഇ ബി അനീഷ്‌ എന്നിവർ പറഞ്ഞു.  ഇലക്‌ട്രിക്‌ പാനൽബോർഡ്‌ നിർമാണമുൾപ്പെടെ നടത്തുന്ന കമ്പനിയാണ്‌ തുറന്നത്‌.  950 ആയിരം ചതുരശ്ര അടി സ്ഥലം ലഭിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top