24 November Sunday
ടിവിയുടെ വിലയും നഷ്ടവും നൽകിയില്ല

സ്ഥാപന ഉടമക്കെതിരെ വാറണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
തൃശൂർ
ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ മൈ ജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കാൻ ഉപഭോക്തൃകോടതി  ഉത്തരവിട്ടത്‌. 
ദേവരാജൻ വാങ്ങിയ ടിവി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടിവിയുടെ വിലയായ 19,199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചെലവിലേക്ക് 3000 രൂപയും നൽകുവാൻ വിധിച്ചിരുന്നു. എന്നാൽ വിധി പാലിക്കാൻ എതിർകക്ഷികൾ തയ്യാറായില്ല.   വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ദേവരാജൻ ഹർജി ഫയൽ ചെയ്തു. 
വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ വരെ പിഴശിക്ഷ വിധിക്കുവാനും ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാണ്. ഈ സാഹചര്യത്തിൽ പ്രസിഡന്റ്‌ സി ടി സാബു, അംഗങ്ങളായ എസ്‌ ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പൊലീസ് മുഖേനെ വാറണ്ട് അയക്കാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top