22 December Sunday

എടക്കളത്തൂർ ദേശാഭിമാനി നാടകോത്സവം 25ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
പുഴയ്ക്കൽ
എടക്കളത്തൂർ ദേശാഭിമാനി കലാ-കായിക സാംസ്കാരിക വേദിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഒരുക്കം പൂർത്തിയായി.ഞായറാഴ്ച  മുതൽ സെപ്റ്റം  ബർ ഒന്നുവരെ എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ദിവസവും രാത്രി 7നാണ് നാടകങ്ങൾ .ഇത്തവണ നാടകോത്സവത്തിന് എടക്കളത്തൂർ ശ്രീകൃഷ്ണ വിലാസം എൽപി സ്കൂളിലെ എല്ലാ കുട്ടികൾക്കും നാടകം കാണുന്നതിനുള്ള അവസരം സംഘാടകർ  ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴ അക്ഷരജ്വാലയുടെ "അനന്തരം", കടയ്ക്കാവൂർ നടന സഭയുടെ "റിപ്പോർട്ട് നമ്പർ 79",കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ് ",തിരുവനന്തപുരം സാഹിതി യുടെ "മുച്ചീട്ട് കളിക്കാരന്റെ മകൾ",കൊല്ലം ആവിഷ്കാരയുടെ "സൈക്കിൾ", ചങ്ങനാശേരി അണിയറയുടെ "ഡ്രാക്കുള ",കൊല്ലം കാളിദാസയുടെ "അച്ഛൻ",തിരുവനന്തപുരം സംസ്കൃതിയുടെ "നാളത്തെ കേരള "എന്നിവയാണ് അരങ്ങേറുന്ന നാടകങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top