ചേർപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നെൽകൃഷിയിലുണ്ടായ ഉൽപ്പാദന ഇടിവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ ക്രിയാത്മക ചർച്ചകൾക്കും കർമപരിപാടികൾക്കും രൂപം നൽകി കർഷകസംഘം. സംസ്ഥാനത്തെ മികച്ച കാർഷിക വിദഗ്‌ധരെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. അമ്മാടം സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന ജോ. സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് അധ്യക്ഷനായി.
"കാലാവസ്ഥാ വ്യതിയാനവും നെൽകൃഷിയുടെ അതിജീവനവും' എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. അനുബന്ധ വിഷയങ്ങളിൽ ഡോ. സി ജോർജ് തോമസ്, പ്രൊഫസർമാരായ. ഡോ. പി പ്രമീള, ഡോ. റോസ് മേരി ഫ്രാൻസിസ്, ഡോ. ബെറിൻ പത്രോസ്, ഡോ. വി ജി സുനിൽ, ഡോ. എ പ്രേമ, പി കെ സുരേഷ്‌കുമാർ, എ ജെ വിവെൻസി, ആർ ഷേർളി എന്നിവർ ക്ലാസെടുത്തു. എം ആർ അനൂപ് കിഷോർ മോഡറേറ്ററായി. നെൽകൃഷിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ രേഖ കർഷകസംഘം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന എക്സി. അംഗം മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ട്രഷറർ ടി എ കാർത്തികേയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം അവറാച്ചൻ, കെ വി സജു, പി ഐ സാജിത, ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ്, ചേർപ്പ് ഏരിയ സെക്രട്ടറി കെ എസ് മോഹൻദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..