തൃശൂർ
ജില്ലയിലെ ലഹരിമുക്തപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ ജന ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് , വാർഡ് തല ജാഗ്രതാ സമിതികൾ ഒരു മാസത്തിനുള്ളിൽ ചേരും. വിമുക്തി ഹെൽപ് ലൈൻ നമ്പറുകൾ ഡിജിറ്റൽ രൂപത്തിൽ പ്രചരിപ്പിക്കും. വിദ്യാലയങ്ങൾക്ക് സമീപത്തുള്ള കടകളിലുള്ള പരിശോധന ശക്തിപ്പെടുത്തും. കൗൺസലിങ് പാനലിലേക്ക് കോളേജുകളിൽനിന്നും സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർഥികളെ ഉൾപ്പെടുത്തും. വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും സമിതി തീരുമാനിച്ചു. എക്സൈസ് വകുപ്പ് പുറത്തിറക്കിയ ലഹരി വിരുദ്ധ ഹെൽപ് ലൈൻ നമ്പർ അടങ്ങിയ സ്റ്റിക്കറുകളുടെ വിതരണവും നടന്നു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി . ഡെപ്യൂട്ടി മേയർ എം എൽ റോസി, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി കെ സതീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..