മാള
പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കേരളത്തിലെ കുടുംബശ്രീയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ കുഴൂർ പഞ്ചായത്ത് അംഗം സുധ ദേവദാസ്. 25ന് മഹാരാഷ്ട്രയിൽ നടക്കുന്ന മീറ്റിലേക്കാണ് അവസരം ലഭിച്ചത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 60 പേരിൽ ഒരാളാണ് സുധ ദേവദാസ്. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന ആറു പേരിൽ ഒരാളും ഇവരാണ്. "വാല്യൂ ചെയിൻ ഡെവലപ്‌മെന്റ് " (എഫ്‌പിഒ ) എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്‌ച.
പ്രകൃതി കുടുംബശ്രീ അംഗമായ സുധ കൃഷിയിൽ ഏറെ തൽപ്പരയാണ്. കാർഷിക മേഖലയിൽ കീടനാശിനി, ദ്രാവക വള പ്രയോഗം നടത്തുന്നതിന് ഡ്രോൺ പറത്തുന്നതിന് പരിശീലനം ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..