തൃശൂർ
കൊടുങ്ങല്ലൂർ –-ഷൊർണൂർ, തൃശൂർ–- കുന്നംകുളം റോഡുകളുടെ നിർമാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കും. ഇതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോ–-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. തൃശൂർ –-കുന്നംകുളം റോഡിൽ നിലവിൽ പാച്ച് വർക്ക് നടത്താനുള്ള ഭാഗങ്ങളിൽ 28നകം അറ്റകുറ്റപ്പണി പൂർത്തിയാക്കും. നിലവിൽ വഴിതിരിച്ച് വിടുന്ന ഇടങ്ങളിൽ കൃത്യമായി സൂചനാ ബോർഡുകൾ സ്ഥാപിക്കും. വഴിതിരിച്ച് വിടുന്നത് കാരണമുണ്ടായ ബുദ്ധിമുട്ടുകളും സാങ്കേതികമായ വശങ്ങളും പരിശോധിക്കാൻ സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
കലക്ടർ അർജുൻ പാണ്ഡ്യൻ, എംഎൽഎമാരായ എ സി മൊയ്തീൻ, വി ആർ സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡുകളുടെ നിർമാണ പ്രവർത്തികളും മേഖലയിൽ നടന്ന സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചത്. ബസ് ഉടമ അസോസിയേഷൻ പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും യോഗത്തിൽ
പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..