തൃശൂർ
നാടിനൊപ്പം നേരിനൊപ്പം എന്ന സന്ദേശവുമായി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണത്തിന് അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ തുടക്കം. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അഴീക്കോടൻ നഗർ പൂളിലെ 28 തൊഴിലാളികളും ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി. ലിസ്റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പൂൾ ലീഡർ കെ ഗോപാലകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി. സിപിഐ എം ചുമട് ലോക്കൽ സെക്രട്ടറി കെ യു സുരേഷ് അധ്യക്ഷനായി.
സിപിഐ എം നേതൃത്വത്തിൽ അഴീക്കോടൻ ദിനം മുതൽ സി എച്ച് കണാരൻ ദിനമായ ഒക്ടോബർ 20വരെയാണ് ദേശാഭിമാനി ക്യാമ്പയിൻ. ഇതിന്റെ ഭാഗമായി സിപിഐ എം പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി വരിക്കാരെ ചേർക്കൽ ആരംഭിച്ചു. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കാനും പുതിയ വരിക്കാരെ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..