22 December Sunday

ബ്ലോക്ക് തലത്തിലും കോൺഗ്രസിന് 
ജംബോ ഭാരവാഹി പട്ടിക

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
പുതുക്കാട് 
അറിയപ്പെടുന്ന മുഴുവൻ അനുഭാവികളെയും ഭാരവാഹികളാക്കി ഭാരവാഹികളുടെ ജംബോ പട്ടികയുമായി പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസ്‌. മണ്ഡലത്തിൽ രണ്ട് ബ്ലോക്ക് കമ്മിറ്റികളാണ് കോൺഗ്രസിന് ഉള്ളത്. പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയും അളഗപ്പ നഗർ ബ്ലോക്ക് കമ്മിറ്റിയും. ഇതിൽ അളഗപ്പ നഗർ ബ്ലോക്ക് കമ്മിറ്റിക്ക് 21  വൈസ് പ്രഡിഡന്റുമാരെയും  44  ജനറൽ സെക്രട്ടറിമാരെയും ജില്ലാ കമ്മിറ്റി നിയമിച്ചു കഴിഞ്ഞു. 
പുതുക്കാട് ബ്ലോക്ക് കമ്മിറ്റിക്ക്‌ 13 വൈസ് പ്രസിഡന്റുമാരും 43 ജനറൽ സെക്രട്ടറിമാരും ഇതേ വരെ ആയി. ഈ ഭാരവാഹികളുടെ പട്ടിക ബന്ധപ്പെട്ട ബ്ലോക്ക് പ്രസിഡന്റുമാർക്ക് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി അയച്ചു കഴിഞ്ഞു. ഭാരവാഹികളുടെ എണ്ണം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നാണ് അറിഞ്ഞത്.  
വിവിധ ഗ്രൂപ്പുകൾക്കും പടലകൾക്കുമായി സ്ഥാനമാനങ്ങൾ പങ്കുവച്ചു സുഖിപ്പിച്ചാൽ ഇങ്ങിനെ ഇരിക്കും എന്നാണ് പഴയ കോൺഗ്രസുകാർ പറയുന്നത്. ഇത്രയും ഭാരവാഹികൾക്ക്‌  നയിക്കാൻ എത്ര കോൺഗ്രസുകാർ പുതുക്കാട് മണ്ഡലത്തിൽ  ഉണ്ടെന്നുള്ള ചോദ്യം ബാക്കിയാവുന്നു.  അതോടൊപ്പം മുഴുവൻ പാർടി അനുഭാവികളെയും  ഭാരവാഹികൾ ആക്കാനാണോ പാർടി ശ്രമിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top