23 December Monday

സ്മൃതിദിനം: വിവിധ 
പരിപാടികളുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തൃശൂർ
 പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് നടത്തുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ആരംഭിച്ചു. രാമവർമപുരം ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പിൽ  തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുഖ്യാതിഥിയായി. 
സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ സല്യൂട്ട് സ്വീകരിച്ചു. 2023 സെപ്തംബർ 1 മുതൽ 2024 ആഗസ്ത് 31 വരെ ഡ്യൂട്ടിക്കിടയിൽ വീരമൃത്യുവരിച്ച  സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമപുതുക്കി. 
ബുധനാഴ്ച തൃശൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ത പരിശോധന ക്യാമ്പ് നടത്തി, വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി നടന്ന ബോധവൽകരണ ക്ലാസ് അഡീ. സൂപ്രണ്ട് കെ എ ശശിധരൻ ഉദ്ഘാടനം ചെയ്തു. 
നർകോട്ടിക്ക് സെൽ എഎസ്ഐ സനീഷ് ബാബു ക്ലാസെടുത്തു. 24ന് ജില്ലയിലെ വിവിധ സ്കൂളിലെ വിദ്യാർഥികൾക്കായി തൃശൂർ എ ആർക്യാമ്പിൽ വച്ച്  ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം നടത്തും. 
26ന് ജില്ലയിലെ വിവിധ കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടക്കും. 30ന്  സ്മൃതിദിനം സമാപന ചടങ്ങിനോടനുബന്ധിച്ച് രാവിലെ 6 ന് തൃശൂർ സിറ്റി പൊലീസും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിക്കും. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി, ഷട്ടിൽ ബാഡ്മിന്റൻ, വടംവലി എന്നീ മത്സരങ്ങളും നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top