26 December Thursday

ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ 
നാടകമേളയ്‌ക്ക് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ അഖില കേരള പ്രൊഫഷണൽ നാടകമേള ആദ്യകാല നാടകപ്രവർത്തകർ 
ഉദ്ഘാടനം ചെയ്യുന്നു

പുഴയ്ക്കൽ
ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ ഏഴാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്‌ക്ക്‌ തിരിതെളിഞ്ഞു. 
ചൂരക്കാട്ടുകര അയ്യപ്പൻകാവ് ക്ഷേത്ര മൈതാനിയിൽ  ആദ്യകാല നാടകപ്രവർത്തകരായ കെ കെ വേലപ്പൻ, സി എ നന്ദകുമാർ, ഐ ഐ വിജയൻ, സി എസ് രാമചന്ദ്രൻ, സി കെ ശ്രീധരൻ, കെ എൻ രാധാകൃഷ്‌ണൻ, പി കൊച്ചുകുട്ടൻ, ഇ ഡി വിശ്വനാഥൻ, സി കെ ഗംഗാധരൻ, സി എസ് മോഹനൻ, പി ആർ രാമദാസ്  എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 
നാടകവേദി പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി എൻ ജെ ശ്രീകുമാർ, കൺവീനർ ഇ കെ ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ വി കെ മോഹിനി, ഇ യു ശ്രീജിത്ത് എന്നിവർ  സംസാരിച്ചു. പാലാ കമ്യൂണിക്കേഷന്റെ
ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന നാടകം അരങ്ങേറി. വ്യാഴാഴ്ച കോഴിക്കോട് സങ്കീർത്തനയുടെ  വെളിച്ചം എന്ന നാടകം അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top