21 November Thursday
മാലാഖയുടെ കൂടു തുറന്നു

ഒല്ലൂർ തിരുനാളിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന പള്ളിയിൽ വി. റപ്പായേൽ മാലാഖയുടെ കൂടുതുറന്നപ്പോൾ

ഒല്ലൂർ
പ്രസിദ്ധമായ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന പള്ളിയിൽ കൂടുതുറക്കൽ ചടങ്ങോടെ വി. റപ്പായേൽ മാലാഖയുടെ 188–-ാം തിരുനാളിന് തുടക്കമായി. ബുധനാഴ്ച വൈകിട്ട് നാലിന് പൊന്തിഫിക്കൽ കുർബാനക്ക് കോതമംഗലം രൂപത മെത്രൻ ജോർജ് മഠത്തികണ്ടത്തിൽ മുഖ്യകാർമികനായി. 
തുടർന്നാണ് കൂടുതുറക്കൽ ശുശ്രൂഷ നടന്നത്. വി. റപ്പായേൽ മാലഖയുടെ സ്വരൂപം അൾത്താരയിൽ നിന്നും ഇറക്കി നാല് മാലാഖമാരെ വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം പള്ളിയുടെ നടശാലയിൽ ഒരുക്കിയ പവലിയനിൽ സമാപിച്ചു. തിരുസ്വരൂപങ്ങൾ പവലിയനിൽ സ്ഥാപിച്ചതോടെ തിരുനാളിന് തുടക്കമായി. 
നേർച്ച ഭക്ഷണ ആശീർവാദവും വിതരണവും ആരംഭിച്ചു. തിരുനാളിന്റെ ഭാഗമായി അഞ്ച് മേഖലകളിൽ നിന്നുമുള്ള വള എഴുന്നള്ളിപ്പുകൾ രാത്രി എട്ടിന് ആരംഭിച്ചു. 
മേഖലകൾ തയ്യാറാക്കിയിട്ടുള്ള അലങ്കാര പന്തലുകളിൽ രാത്രി ദീപങ്ങൾ തെളിഞ്ഞതോടെ ഒല്ലൂരിലും പള്ളി പരിസരവും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു. രാത്രി 11 മുതൽ വിവിധ വളയെഴുന്നുള്ളിപ്പുകൾ പള്ളിയിലെത്തി.  
പ്രദക്ഷിണത്തിനുള്ള മുത്തുകുടകളുടെയുടെയും പൊൻ കുരിശുകളുടെയും പ്രദർശനം പള്ളിയിൽ ഒരുക്കിയിരുന്നു. പ്രധാന ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. 
രാവിലെ 10ന് തിരുനാൾ കുർബാന, പകൽ 3ന് ഇടവകയിലെ വൈദികർ ചേർന്ന് നടത്തുന്ന കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം പള്ളിയിൽ സമാപിക്കുന്നതോടെ പ്രധാന ചടങ്ങുകൾ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top