23 December Monday

കലക്ടറുമായി സംവദിച്ച് വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ചായ്പന്‍കുഴി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ചാലക്കുടി
ചായ്പൻകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ  കലക്ടറുമായി സംവദിച്ചു. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി കലക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന മുഖാമുഖം- "മീറ്റ് യുവർ കലക്ടർ' പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ സംവദിച്ചത്. സ്‌കൂൾ നവീകരണം, കായികാധ്യാപകന്റെ സേവനം, സ്‌കൂളിൽ എസ്‌പിസി യൂണിറ്റി ആരംഭിക്കൽ തുടങ്ങിയ ആവശ്യങ്ങൾ വിദ്യാർഥികൾ കലക്ടറോട് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പും കലക്ടർ നല്കി. 
പ്ലസ്-ടു വിദ്യാർഥി കെ എം ശ്രീഷ്ണ വരച്ച ചിത്രം കലക്ടർക്ക് സമ്മാനമായി നല്കി. പൊലീസ് അക്കാദമി സന്ദർശിക്കാനുള്ള വിദ്യാർഥികളുടെ ആഗ്രഹം ഉടൻ നടത്തിക്കൊടുക്കാമെന്നും കലക്ടർ പറഞ്ഞു.  8,9,10, ഹയർസെക്കൻഡറി ക്ലാസുകളിലെ  32 വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. അധ്യാപകരായ ജോർജ്‌ വർഗീസ് ചാക്കോ, എ എസ് സജി, ശ്രീജ ആന്റണി, എൻ എസ് അനിഷ തുടങ്ങിയവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top