22 December Sunday

മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ 26ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തൃശൂർ
കേരള സംസ്ഥാന ഖേലോ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ ശനി, ഞായർ ദിവസങ്ങളിൽ കുന്നംകുളം ഗവ ബോയ്‌സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ കുന്നംകുളം നഗരസഭാ  ചെയർപേഴ്‌സൻ സീത രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
 മേളയിൽ 200 കായിക താരങ്ങൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ ആർ സാംബശിവൻ, അഡ്വ. ആർ കലേഷ്‌, സി എ സതീഷ്‌ബാബു, ഡോ. എം എസ്‌ രാജാറാം, പി ഇ സുകുമാരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top