23 December Monday

കർഷകർക്ക് രാസവളം ലഭ്യമാക്കണം: കർഷക സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തൃശൂർ
സഹകരണ മേഖലയിലെ വള ഡിപ്പോകൾ വഴി കർഷകർക്ക് രാസവളം   ലഭ്യമാക്കാൻ  കൃഷിവകുപ്പധികൃതർ അിടയന്തിര നടപടി സ്വീകരിക്കണമെന്ന്‌  കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എഫ്‌എസിടിയിൽ ഉൽപ്പാദിപ്പിക്കുന്ന രാസവളങ്ങൾ കർഷകർക്ക്‌ ലഭിക്കാത്തതു മൂലം വലിയ  പ്രതിസന്ധിയുണ്ട്‌. ഫാക്റ്റം ഫോസ്, യൂറിയ എന്നിവ പൂർണമായും കിട്ടാനില്ല. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ലഭ്യതയും വളരെ കുറവാണ്. പ്രധാന സ്റ്റോക്കിസ്റ്റുകൾ സഹകരണ മേഖലയാണ്. അവർ മുൻകൂർ പണമടച്ചിട്ടും സ്റ്റോക്ക് ലഭിക്കുന്നില്ല. എന്നാൽ സ്വകാര്യ ഏജൻസികളിൽ പലതിലും ഈ വളങ്ങൾ ലഭ്യമാണ്‌. അവിടെ നിന്ന്‌ അത്യാവശ്യ വളം കിട്ടണമെങ്കിൽ  ആവശ്യമില്ലാത്ത മറ്റ്‌ വളങ്ങൾ കൂടി നിർബന്ധിച്ച് എടുപ്പിക്കുന്നു. കൃഷിക്ക് അടിവളമിടേണ്ട ഘട്ടത്തിൽ വളം ഇടാതിരുന്നാൽ കൃഷി നന്നാവില്ല. എഫ്‌എസിടിയിൽ വളത്തിന്റെ ഉൽപ്പാദനം കുറഞ്ഞതായി അറിവില്ല. ഇതര സംസ്ഥാനങ്ങളിലേക്ക്‌ വൻതോതിൽ കയറ്റി അയക്കുന്നതും സ്വകാര്യ ഡീലർമാർക്ക് അളവില്ലാതെ വളം നൽകുന്നതും സഹകരണ മേഖലയ്ക്ക്‌ ആവശ്യത്തിന്‌ വളം ലഭിക്കാത്തതിന്‌ ഇടയാക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് അടിയന്തിരമായി ഇടപെട്ട് സഹകരണ മേഖലയിൽ കൃത്യമായി വളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ കർഷക സംഘം  ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടിയും പ്രസിഡന്റ്‌ പി ആർ  വർഗീസും അഭ്യർഥിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top