തൃശൂർ
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യാപാരികളുടെ മേൽ 18 ശതമാനം നികുതി അടിച്ചേൽപ്പിക്കാനുള്ള ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച തൃശൂർ ജിഎസ്‌ടി ഓഫീസിലേക്ക് മാർച്ച് നടത്തും. വാടകക്കാരന് ജിഎസ്‌ടി രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽചെയ്‌ത് സംഖ്യ ക്ലെയിം ചെയ്യാം. അധിക ഭാരം ചെറുകിട വ്യാപാര മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. വാടക കെട്ടിടങ്ങളുടെ നികുതി ബാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി സമരം. വ്യാഴാഴ്‌ച രാവിലെ 10ന് ശക്തൻ നഗറിലെ ജിഎസ്‌ടി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് വ്യാപാരി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മിൽട്ടൺ ജെ തലക്കോട്ടൂർ, വിജയ് ഹരി, ജോയ് പ്ലാശേരി, ലെതീഷ് നാരായണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..