23 December Monday

ജനറൽ ഇൻഷുറൻസ്‌ പെൻഷനേഴ്‌സ്‌ അസോ. മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തൃശൂർ
ജനറൽ ഇൻഷുറൻസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ തൃശൂർ –- പാലക്കാട്‌ മേഖലാ സമ്മേളനം ഓൾ ഇന്ത്യ ഇൻഷുറൻസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ ജെ ഗുരുമൂർത്തി ഉദ്‌ഘാടനം ചെയ്‌തു. ബി എ പ്രേം കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം കുഞ്ഞിക്കൃഷ്‌ണൻ, എം കേശവൻ, എൻ വി ബാബുരാജ്‌ എന്നിവർ സംസാരിച്ചു. ഫാമിലി പെൻഷൻ 30 ശതമാനം ഉയർത്തുക, പെൻഷൻ കാലാനുസൃതമായി പരിഷ്‌കരിക്കുക, നാല്‌ ജനറൽ ഇൻഷുറൻസ്‌ കമ്പനികൾ ലയിപ്പിച്ച്‌ ഒറ്റ കോർപറേഷൻ ആക്കുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികൾ:  വി ജി കൃഷ്‌ണൻ (മേഖലാ കമ്മിറ്റി ചെയർമാൻ), പി ശശിധരൻ (പ്രസിഡന്റ്‌), എൻ വി ബാബുരാജ്‌ (സെക്രട്ടറി), വൈ അച്യുത പ്രസാദ്‌ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top