22 December Sunday

ആവേശത്തിര

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2024

ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് നാമനിർദേശപത്രിക നൽകാൻ പ്രകടനമായി വരുന്നു . എൽഡിഎഫ് നേതാക്കളായ മേരി തോമസ്, പി കെ ബിജു, എം എം വർഗീസ്, എ സി മൊയ്‌തീൻ എംഎൽഎ , കെ കെ വത്സരാജ്, പി കെ ഷാജൻ, കെ രാധാകൃഷ്ണൻ എംപി, സി ആർ വത്സൻ,
 സേവ്യർ ചിറ്റിപ്പിള്ളി എംഎൽഎ , കെ വി നഫീസ എന്നിവർ മുൻ നിരയിൽ

ചേലക്കര
നാടിനെ ആവേശത്തിലാക്കി ചേലക്കര നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു. മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ്‌ നാമനിർദേശ പത്രിക സമർപ്പിച്ചത്‌.  പ്രായഭേദമന്യേ  സമൂഹത്തിന്റെ നാനതുറയിലുള്ളവർ പ്രദീപിനെ അനുഗമിച്ചു. 28 വർഷമായി  ഇടതുപക്ഷം മണ്ഡലത്തിൽ നടത്തുന്ന ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക്‌ തുടർച്ചയേകാൻ ചേലക്കര ഒരുങ്ങുന്നതിന്റെ സാക്ഷ്യമായി റാലി മാറി.  
നാടിനൊപ്പം എന്നെഴുതി  യു ആർ പ്രദീപിന്റെ ചിത്രം ആലേഖനം ചെയ്‌ത പ്ലക്കാർഡുകളും വർണ ബലൂണുകളുമേന്തിയ ജനാവലിയുടെ അകമ്പടിയോടെ ഉത്സവ സമാനമായ അന്തരീക്ഷത്തിലായിരുന്നു പത്രികാസമർപ്പണം. പകൽ 11ന്‌  സിപിഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന്‌  പ്രകടനമായി തലപ്പിള്ളി താലൂക്ക്‌ ഓഫീസിലെത്തി. സഹവരണാധികാരിയായ ഡെപ്യൂട്ടി തഹസിൽദാർ ടി പി കിഷോർ മുമ്പാകെ  രണ്ട്‌ സെറ്റ്‌ പത്രികയാണ്‌ സമർപ്പിച്ചത്‌.  
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ , എം കെ കണ്ണൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ്, എൽഡിഎഫ് കൺവീനർ കെ വി അബ്ദുൾഖാദർ,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി, കെ വി നഫീസ, പി കെ ഷാജൻ, ഏരിയ സെക്രട്ടറിമാരായ കെ കെ മുരളീധരൻ, നന്ദകുമാർ, ഡോ. കെ ഡി ബാഹുലേയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ ബാബു, പി എൻ സുരേന്ദ്രൻ മേരി തോമസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി ആർ വത്സൻ(കോൺഗ്രസ് എസ്),  ബിജു ആട്ടോർ (ആർജെഡി),  സുജീഷ് ചേലക്കര (കേരള കോൺഗ്രസ് ബി) എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top